District News
വെള്ളരിക്കുണ്ട്: അഭിഷേകാഗ്നി ബൈബിൾ കൺവെൻഷന്റെ തീം സോംഗ് ചുള്ളി സെന്റ് മേരീസ് പാരീഷ് ഹാളിൽ പ്രകാശനം ചെയ്തു.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിലിന് ലോഞ്ചിംഗ് ഫ്രെയിം കൈമാറി.
ഗാനരചനയും സംഗീതവും നിർവഹിച്ചത് വെളളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളമാണ്. റവ.ഡോ. ജോസ് വെട്ടിക്കൽ, ഫാ. ജോസഫ് തൈക്കുന്നുംപുറം, ഫാ. ജോസഫ് കാഞ്ഞിര ത്തിങ്കൽ, രാജു കട്ടക്കയം, സിബിൻ മാടത്താനിയിൽ, വിപിൻ അറക്കൽ എന്നിവർ പങ്കെടുത്തു.
District News
പാലാ: അഭിഷേകത്തിന്റെ അനന്തമായ തിരുശേഷിപ്പുകളുമായി പുതിയൊരു ആത്മീയ യാത്രയിലേക്ക് വിശ്വാസികളെ ആനയിച്ച 43-ാമത് പാലാ രൂപത ബൈബിള്‍ കണ്വന്ഷന് - കൃപാഭിഷേകത്തിന് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ ഭക്തിനിര്‍ഭരമായ സമാപനം.
ഭക്തിസാന്ദ്രമായ വിശുദ്ധ കുര്‍ബാനയും ദൈവവചനത്തിന്റെ വെളിച്ചത്തില്‍ നടന്ന പ്രഘോഷണങ്ങളും സൗഖ്യ, വിടുതല്‍ ശുശ്രൂഷകളും അനേകരെ ദൈവകൃപയുടെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി. ദിവ്യകാരുണ്യ ആരാധനയും പ്രദക്ഷിണവും വിശ്വാസികള്‍ക്ക് ഹൃദയത്തില്‍ നവമായ ഒരു ഉടമ്പടി എഴുതപ്പെട്ട ദൈവാനുഭവത്തിന്റെ പവിത്രമായ അനുഭവമായി. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലും ടീമും നയിച്ച കണ്വന്ഷന് ദിവസവും പതിനായിരങ്ങള്‍ ഒത്തുകൂടി.
സമാപന ദിവസത്തെ ദിവ്യബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍. ജോസഫ് മലേപ്പറമ്പില്‍, ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കല്‍, ആര്‍ച്ച്പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി, ഫാ. അഗസ്റ്റിന് കണ്ടത്തില്‍കുടിലില്‍ എന്നിവര്‍ സഹകാര്‍മികരായി.
മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതം പറഞ്ഞ കണ്‍വന്‍ഷന്റെ സമാപന സമ്മേളനച്ചടങ്ങില്‍ മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ലഹരിവിമുക്തമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്ബോധിപ്പിച്ചു.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്കി. ഫാ. ആല്ബിന് പുതുപ്പറമ്പില്‍ കൃതജ്ഞത പറഞ്ഞു.
കണ്വന്ഷന് ശുശ്രൂഷകള്‍ക്ക് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് അരിമറ്റത്ത്, രൂപത ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സോഫി വൈപ്പന എന്നിവർ നേതൃത്വം നല്കി.
പാലാ ഡിവൈഎസ്പി കെ. സദന്, എസ്എച്ച്ഒ പി.ജെ. കുര്യാക്കാസ്, എസ്ഐ ദിലീപ് കുമാര്‍, പാലാ ട്രാഫിക് പോലീസ് ഓഫീസര്‍ ബി സുരേഷ്കുമാര്‍, ഫാ. തോമസ് കിഴക്കേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിയ്ക്കല്‍, ലാലു പാലമറ്റം തുടങ്ങിയവര്‍ ഗതാഗത ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി.
സമ്മാനങ്ങള്‍
വിതരണം ചെയ്തു
കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്വന്ഷന് വേദിയില്‍ ആദരിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്സി സിഎംസി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ്സിസി, മോളി കുഴിയംപ്ലാവില്‍ എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, ചക്കാമ്പുഴ ലൊരേത്ത്മാതാ, ബി വിഭാഗത്തില്‍ പ്ലാശനാല്‍ സെന്റ് മേരീസ്, കൂത്താട്ടുകുളം ഹോളിഫാമിലി പള്ളി, സി വിഭാഗത്തില്‍ പാലാ സെന്റ് തോമസ് കത്തീഡ്രലും ഭരണങ്ങാനം സെന്റ് മേരീസും സമ്മാനാര്‍ഹരായി.
ജീവിതം മറ്റുള്ളവര്‍ക്ക് നന്മ വരുത്തുന്നതായി
മാറണം: ഡോ. തിയഡോഷ്യസ് മെത്രാപ്പോലീത്ത
പാലാ: യേശുവിന്റെ സ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ട് ദൈവസ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും നന്മ വരുത്തുന്ന ഒന്നായി മാറുകയും ചെയ്യണമെന്ന് മലങ്കര സുറിയാനി മാര്‍ത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പാലാ രൂപത 43-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപന ദിനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവത്തിലുള്ള സമ്പൂര്‍ണ സമര്‍പ്പണമായിരിക്കണം ജീവിത ലക്ഷ്യം. ക്രിസ്തുവിലുള്ള നവജീവിതം ലക്ഷ്യമാക്കി നമ്മുടെ ശരീരത്തെയും മനസിനെയും ദൈവത്തിന് യാഗമായി സമര്‍പ്പിച്ചുകൊണ്ട് ജീവിതം വിശുദ്ധിയുള്ള സമര്‍പ്പണമായി മാറ്റണം. ദൈവകൃപയും ദൈവേഷ്ടവുമായിരിക്കണം നമ്മുടെ ജീവിതലക്ഷ്യമായി നാം മുറുകെപ്പിടിക്കേണ്ടത്. വിശുദ്ധ യൗസേപ്പിനെപ്പോലെ അനുസരണവും ദൈവാശ്രയബോധവും നമുക്ക് ആവശ്യമാണ്. മദ്യം, മയക്കുമരുന്ന് മുതലായവ ഒഴിവാക്കി ലഹരിവിമുക്തമായ സമൂഹം ഉണ്ടാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
District News
കട്ടപ്പന: ദൈവത്തിന്റെ സമയം രക്ഷയുടെ സമയമാണ്, ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച രക്ഷയുടെ സമയം. ആ സമയത്തിന്റെ 2025 -ാം വർഷമാണ് മഹാജുബിലിയായി ആഘോഷിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. കട്ടപ്പന സെന്റ് ജോർജ് ഫെറോന ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്വൻഷൻ ‘കൃപാഭിഷേകം - 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ 14 വരെ വൈകുന്നേരം നാലുമുതൽ രാത്രി ഒന്പതുവരെ കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിലാണ് കൃപാഭിഷേകം ബൈബിൾ കണ്വൻഷൻ നടക്കുന്നത്. ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിക്കുന്ന ക്രിസ്മസിനു മുന്നോടിയായി നടത്തുന്ന ബൈബിൾ കണ്‍വൻഷനിൽ വിവിധ ഇടവകകളിൽനിന്നായി പതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുക്കും.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്വൻഷന് നേതൃത്വം നൽകുന്നത്. ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ഫാ. മാത്യു കല്ലറയ്ക്കൽ, ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, ഫാ. ജോം പാറയ്ക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികരായി ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് രൂപതാധ്യക്ഷൻ അൾത്താരയിൽ ബൈബിൾ പ്രതിഷ്ഠിച്ചു തിരിതെളിച്ചു കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഫാ. ഡൊമിനിക് വാളന്മനാൽ വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും വിടുതൽ ശുശ്രുഷയും നടത്തി.
കണ്‍വൻഷന്റെ രണ്ടാം ദിനമായ ഇന്നു വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യ കർമികനും ഫാ. ജേക്കബ് പീടികയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
നാളെ വൈകുന്നേരം 4.30ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് മുഖ്യ കാർമികനും ഫാ. സഖറിയാസ് കുമ്മണ്ണുപറന്പിൽ, ഫാ. ജോസ്മോൻ കൊച്ചുപുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
നാലാം നാൾ വൈകുന്നേരം 4.30ന് കട്ടപ്പന ഫൊ റോന വികാരി ഫാ. ജോസ് മംഗലത്തിൽ മുഖ്യകാ ർമികനും ഫാ. ആന്റണി പാലാപുളിക്കൽ, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
കണ്വൻഷൻ ദിവസങ്ങളിൽ കുന്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
District News
കട്ടപ്പന: ദൈവത്തിന്റെ സമയം രക്ഷയുടെ സമയമാണ്, ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച രക്ഷയുടെ സമയം. ആ സമയത്തിന്റെ 2025 -ാം വർഷമാണ് മഹാജുബിലിയായി ആഘോഷിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ. കട്ടപ്പന സെന്റ് ജോർജ് ഫെറോന ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത ബൈബിൾ കണ്വൻഷൻ "കൃപാഭിഷേകം - 2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപതയുടെ ആഭിമുഖ്യത്തിൽ 14 വരെ വൈകുന്നേരം നാലുമുതൽ രാത്രി ഒന്പതുവരെ കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിലാണ് ബൈബിൾ കണ്വൻഷൻ നടക്കുന്നത്. ഫാ. ഡൊമിനിക് വാളന്മനാലാണ് കണ്വൻഷന് നേതൃത്വം നൽകുന്നത്.
ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകർമികത്വത്തിൽ ഫാ. മാത്യു കല്ലറക്കൽ, ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, ഫാ. ജോം പാറയ്ക്കൽ, ഫാ. ജേക്കബ് ചാത്തനാട്ട് എന്നിവർ സഹകാർമികരുമായി ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്ന് രൂപതാധ്യക്ഷൻ അൾത്താരയിൽ ബൈബിൾ പ്രതിഷ്ഠിച്ചു തിരിതെളിച്ചു കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഫാ. ഡൊമിനിക് വാളന്മനാൽ വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും വിടുതൽ ശുശ്രുഷയും നടത്തി.
കണ്‍വൻഷന്റെ രണ്ടാം ദിനമായ ഇന്നു വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യ കർമികനും ഫാ. ജേക്കബ് പീടികയിൽ, ഫാ. ഫിലിപ്പ് വട്ടയത്തിൽ എന്നിവർ സഹ കർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും. നാളെ വൈകുന്നേരം 4.30ന് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് മുഖ്യ കാർമികനും ഫാ. സഖറിയാസ് കുമ്മണ്ണുപറന്പിൽ, ഫാ. ജോസ്മോൻ കൊച്ചുപുത്തൻപുരക്കൽ എന്നിവർ സഹകാർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
നാലാംനാൾ വൈകുന്നേരം 4.30ന് കട്ടപ്പന ഫെറോന വികാരി ഫാ. ജോസ് മംഗലത്തിൽ മുഖ്യ കർമികനും ഫാ. ആന്റണി പാലാപുളിക്കൽ, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവർ സഹകർമികരുമായി വിശുദ്ധ കുർബാന അർപ്പിക്കും.
കണ്വൻഷൻ ദിവസങ്ങളിൽ കുന്പസാരത്തിനും സ്പിരിച്ചൽ ഷെയറിംഗിനും പ്രത്യേക സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
District News
ബെത്ലഹേം 2025
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബെത്ലഹേം 2025 18-ാമത് ബൈബിള്‍ കണ്വന്ഷന് ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രത്തില്‍ 11,12, 13, 14 തീയതികളില്‍ നടക്കും.
വൈകീട്ട് നാലുമുതല്‍ ഒമ്പതുവരെയാണ് കണ്വന്ഷന്. കോഴിക്കോട് കടലുണ്ടി ഏല്റൂഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ. റാഫേല്‍ കോക്കാടന്‍ സിഎംഐ കണ്വന്ഷന് നയിക്കും. 13ന് വൈകീട്ട് അഞ്ചിന് ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശംനല്കും. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡയറക്ടര്‍ റവ.ഡോ. ജെയ്സണ്‍ പാറേക്കാട്ട്, കോ-ഓര്‍ഡിനേറ്റര്‍ ബാബു ഐസക്, സെക്രട്ടറി ജിമ്മി വര്‍ഗീസ്, ജോ. കണ്‍വീനര്‍ പോളി മകരപിള്ളി, പബ്ലിസിറ്റി കണ്‍വീനര്‍ പോള്‍ കാവുങ്ങല്‍, ഫിനാസ് കണ്‍വീനര്‍ ഡേവീസ് അയ്യംപിള്ളി എന്നിവര്‍ അറിയിച്ചു. ഫാ. ജോണ്‍പോള്‍ ഇയ്യന്നം, ഫാ. ജെയ്സണ്‍ പാറേക്കാട്ട്, ഡയറക്ടര്‍ കരിസ്മാറ്റിക്ക് കൂട്ടായ്മ എന്നിവര്‍ചേര്‍ന്ന് കൊടിയേറ്റം നിര്‍വഹിച്ചു.
മനാസെ 2025
മാള: മാളപള്ളിപ്പുറം സെന്റ് ആന്റണീസ് തീർഥാടനകേന്ദ്രത്തിൽ മനാസെ -2025 ബൈബിൾ കൺവൻഷൻ 12 മുതൽ 15 വരെ നടക്കും.
തീർഥാടന കേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായാണ് കൺവൻഷൻ. ഫാ. സാജു ഇലഞ്ഞിയിലും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രവുംചേർന്ന് ഒരുക്കുന്ന പ്രഥമ മാളപളളിപ്പുറം ബൈബിൾ കൺവൻഷൻ ദിവസവും വൈകീട്ട് 4.30 മുതൽ ഒമ്പതുവരെ നടക്കും. കൺവൻഷനിൽ എല്ലാദിവസവും ജപമാല, ദിവ്യബലി, ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ബന്ധനവിടുതൽ ശുശ്രൂഷകൾ എന്നിവ ഉണ്ടായിരിക്കും. കൺവൻഷൻ കോട്ടപ്പുറം രൂപതാ വികാർ ജനറാൾ മോൺ. റോക്കി റോബി കളത്തിൽ ഉദ്ഘാടനംചെയ്യും.
വിവിധ ദിനങ്ങളിലായി ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, മാള ഫൊറോന പള്ളി വികാരി ഫാ. ജോർജ് പാറേമാൻ എന്നിവർ പങ്കെടുക്കും. കൺവൻഷനിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വികാരി ഫാ. പോൾ തോമസ്, ശതാബ്ദി ആഘോഷ കമ്മിറ്റി കൺവീനർ വിൽഫ്രഡ് പുതുവന, കൈക്കാരൻ ഡെന്നി ചക്കാലക്കൽ, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് ചക്കാലക്കൽ, പാരിഷ് കൗൺസിൽ സെക്രട്ടറി തോമസ് ചക്കാലക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
District News
മാന്നാനം: സമൂഹത്തിൽ മാറ്റങ്ങൾക്കു തുടക്കം കുറിച്ച സാമൂഹ്യ നവോത്ഥാനത്തിന്റെ പിതാവാണ് വിശുദ്ധ ചാവറയച്ചനെന്ന് രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിലിന്റെയും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരിന്റെയും നേതൃത്വത്തിൽ നടക്കുന്ന അഭിഷേകാഗ്നി ബൈബിൾ കൺവൻഷന്റെ നാലാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. ജോസഫ് കുഴിച്ചാലിൽ സിഎംഐ, ഫാ. ടിൻസ് നടുപ്പറമ്പിൽ സിഎംഐ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും വചനപ്രഘോഷണത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം നൽകി.
കൺവൻഷൻ ഇന്നു സമാപിക്കും. വൈകുന്നേരം നാലിന് ജപമാല ആരംഭിക്കും. 4.30ന് ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ. ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ജോസി മണലേൽ സിഎംഐ, ഫാ. സാം പുതുപ്പറമ്പിൽ സിഎംഐ എന്നിവർ സഹകാർമികരാകും.
5.45ന് വചനപ്രഘോഷണം ആരംഭിക്കും. ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും വചനപ്രഘോഷണം നടത്തും. തുടർന്നു നടക്കുന്ന ദിവ്യകാരുണ്യ ആരാധനയോടെ രാത്രി ഒമ്പതിന് കൺവൻഷൻ സമാപിക്കും.
District News
മാന്നാനം: മാന്നാനം കുന്നിൽ വചനകൂടാരമൊരുങ്ങി. അഭിഷേക നിറവിനായി ആയിരങ്ങൾ മാന്നാനത്തേക്ക് ഒഴുകിയെത്തും. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ അഭിഷേകാഗ്നി ബൈബിൾ കൺവൻഷൻ ഇന്ന് ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. ഇന്ന് വൈകുന്നേരം കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വചനപ്രഘോഷകരായ ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂരും കൺവൻഷൻ നയിക്കും.
ഇന്ന് വൈകുന്നേരം നാലിന് ജപമാല. 4.30 ന് മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. മാത്യു പോളച്ചിറ സിഎംഐ എന്നിവർ സഹകാർമികരാകും. തുടർന്ന് മാർ ജോസ് പുളിക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ആറിന് വചനപ്രഘോഷണവും ആരാധനയും. ഒമ്പതിന് സമാപിക്കും.
നാളെമുതൽ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, 5.45ന് വചനപ്രഘോഷണം, ആരാധന എന്നിവ നടക്കും. രാത്രി ഒമ്പതിന് സമാപിക്കും. നാളെ സിഎംഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടവും വെള്ളിയാഴ്ച കുടമാളൂർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്തിലും ശനിയാഴ്ച കോട്ടയം അതിരൂപത വികാരി ജനാറാളും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ടും ഞായറാഴ്ച ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ.ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐയും വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിക്കും. കൺവൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, തീർഥാടന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. റെന്നി കളത്തിൽ സിഎംഐ, ചെയർമാൻ ബ്രദർ മാർട്ടിൻ പെരുമാലിൽ എന്നിവർ അറിയിച്ചു.